Wed. Nov 6th, 2024

വാഹനാപകടം ജീവിതം തകർത്ത പ്രേമൻ സഹായം തേടുന്നു

വാഹനാപകടം ജീവിതം തകർത്ത പ്രേമൻ സഹായം തേടുന്നു

ത​ല​ശ്ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റും സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ കൊ​ള​ശ്ശേ​രി​യി​ലെ ടി.​കെ. പ്രേ​മ​​െന്റ ചി​കി​ത്സ​ക്ക് സ​ഹാ​യം തേ​ടു​ന്നു.

12ന് ​രാ​ത്രി എ​ര​ഞ്ഞോ​ളി​പാ​ല​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്രേ​മ​ൻ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി ​കി​ത്സ തേ​ടി​യ ശേ​ഷ​മാ​ണ് കോ​യ മ്പ​ത്തൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് കൈ​കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി സാ​ര​മാ​യി ബാ​ധി​ച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​മു​ള്ള​തി​നാ​ൽ ഡ​യാ​ലി​സി​സും ചെ​യ്യ​ണം.

സി.​പി.​എം ത​ല​ശ്ശേ​രി നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി മു​ഖേ​ന​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്. സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. ഗൂ​ഗി​ൾ​പേ ന​മ്പ​ർ: 9400453113.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!