Thu. Jan 30th, 2025

പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിരോധനം

കണ്ണൂർ: അമ്പായത്തോട് – പാൽചുരം റോഡിൽ ഒരാഴ്ചത്തേക്ക് ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിൻറെ ഭാഗമായാണ് ഇന്നുമുതൽ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇരിട്ടി ഭാഗത്തുനിന്ന് വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രസ്തുത റോഡിൽകൂടിയുള്ള രാത്രി ഗതാഗതവും പൂർണ്ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!