Mon. Nov 25th, 2024

കു​ര​ങ്ങ​ുകൾ ച​ത്ത സം​ഭ​വം; മ​ലേ​റി​യ കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

കു​ര​ങ്ങ​ുകൾ ച​ത്ത സം​ഭ​വം; മ​ലേ​റി​യ കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

കേ​ള​കം: ആ​റ​ള​ത്ത് മ​ങ്കി മ​ലേ​റി​യ മൂ​ലം നാ​ല് കു​ര​ങ്ങുകൾ ച​ത്ത സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ലേ​റി​യ കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. മ​ലേ​റി​യ പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ കൂ​ത്താ​ടി​ക​ളെ ജി​ല്ല വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ സം​ഘം ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം, മ​ലേ​റി​യ​ക്ക് കാ​ര​ണ​മാ​യ പ്ലാ​സ്‌​മോ​ഡി​യം സൂ​ക്ഷ്മാ​ണു​വി​നെ ല​ഭി​ച്ചി​ല്ല. പ​രി​ശോ​ധ​ന ഇ​നി​യും തു​ട​രും. കീ​ഴ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ആ​റ​ളം കു​ടും​ബ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​നി റി​പ്പോ​ർ​ട്ട്‌ ചെ​യ്ത പ്ര​ദേ​ശ​ത്തെ ര​ണ്ടു പേ​രു​ടെ​യും വ​ന്യ ജീ​വി സാ​ങ്കേ​ത​ത്തി​ലെ 11 ജീ​വ​ന​ക്കാ​രു​ടേ​യും മ​ലേ​റി​യ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ആ​റ​ള​ത്ത് മ​ങ്കി മ​ലേ​റി​യ മൂ​ലം നാ​ലു കു​ര​ങ്ങുകൾ ച​ത്ത സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

ആ​റ​ളം​ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് അ​ടു​ത്തു​ള്ള ആ​റ​ളം ഫാ​മി​ന്റെ ബ്ലോ​ക്ക്‌ ഒ​മ്പ​തി​ൽ വ​ള​യം​ചാ​ൽ അം​ഗ​ൻ​വാ​ടി​യി​ൽ ന​ട​ത്തി​യ മ​ലേ​റി​യ പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.

ജി​ല്ല വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ ഡോ.​കെ.​കെ. ഷി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ബ​യോ​ള​ജി​സ്റ്റ് സി.​പി. ര​മേ​ശ​ൻ, അ​സി​സ്റ്റ​ന്റ് എ​ന്റ​മോ​ള​ജി​സ്റ്റ് സ​തീ​ഷ്കു​മാ​ർ, ഇ​ൻ​സെ​ക്റ്റ് ക​ല​ക്ട​ർ യു. ​പ്ര​ദോ​ഷ​ൻ, ശ്രീ​ബ ഫീ​ൽ​ഡ് വ​ർ​ക്ക​ർ പ്ര​ജീ​ഷ്, കീ​ഴ്പ്പ​ള്ളി സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ന്ദ​രം, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി. ​ക​ണ്ണ​ൻ, ഷാ​ഫി കെ. ​അ​ലി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. ആ​റ​ള​ത്ത്‌ ജി​ല്ല മെ​ഡി​ക്ക​ൽ സം​ഘം നേ​ര​ത്തെ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ആ​റ​ളം വ​ന്യ​ജീ​വി സാ​ങ്കേ​ത​ത്തി​ന്റെ ഭ​ര​ണ​കാ​ര്യ കെ​ട്ടി​ട​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് നാ​ലു കു​ര​ങ്ങ​ുകളുടെ ജ​ഡം കാ​ണ​പ്പെ​ട്ട​ത്. വ​യ​നാ​ട് കു​പ്പാ​ടി​യി​ലെ വ​നം വ​കു​പ്പി​ന്റെ ലാ​ബി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ങ്കി മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!