Mon. Nov 25th, 2024

അശ്വിനികുമാർ വധക്കേസ്: വിധി 29ലേക്ക് മാറ്റി

അശ്വിനികുമാർ വധക്കേസ്: വിധി 29ലേക്ക് മാറ്റി

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ഇ​രി​ട്ടി കീ​ഴൂ​രി​ലെ അ​ശ്വ​നി കു​മാ​റി​നെ (27) കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്റെ വി​ധി ഒ​ക്ടോ​ബ​ർ 29 ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ഒ​ന്നാം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്‌​ജി ഫി​ലി​പ്പ് തോ​മ​സ്‌ വി​ധി 29ലേ​ക്ക് മാ​റ്റി​യ​ത്. 14 എ​ൻ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ.

2005 മാ​ർ​ച്ച് 10ന് ​രാ​വി​ലെ 10.45ന് ​ക​ണ്ണൂ​രി​ൽ നി​ന്നും പേ​രാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്രേ​മ ബ​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​ശ്വി​നി​കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ​വെ​ച്ച് ത​ട​ഞ്ഞി​ട്ട് ജീ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പാ​ര​ല​ൽ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു അ​ശ്വി​നി​കു​മാ​ർ.

ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സ​ർ​മാ​രാ​യ പി.​കെ. മ​ധു​സൂ​ദ​ന​ൻ, കെ. ​സ​ലീം, എം. ​ദാ​മോ​ദ​ര​ൻ, ഡി. ​സാ​ലി, എം.​സി. കു​ഞ്ഞു​മൊ​യ്തീ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​സ​ന്വേ​ഷ​ണം.

2009 ജൂ​ലൈ 31ന് ​കു​റ്റ​പ​ത്രം ന​ൽ​കി. വി​ള​ക്കോ​ട്ടെ മാ​വി​ല വീ​ട്ടി​ൽ ല​ക്ഷ്മ​ണ​ന്റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് പ്ര​ഥ​മ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി മു​ൻ ജി​ല്ല ഗ​വ. പ്ലീ​ഡ​ർ അ​ഡ്വ. ബി.​പി. ശ​ശീ​ന്ദ്ര​നാ​ണ് ഹാ​ജ​രാ​വു​ന്ന​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!