പൊലീസുകാരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം ഭർത്താവ് വെട്ടിക്കൊന്നു

പയ്യന്നൂർ: വനിതാ സിവില്‍ പൊലീസ് ഓഫിസറെ ഭർത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെയാണ് ഭർത്താവ് രാജേഷ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ദിവ്യശ്രീയുടെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകീട്ട് 5.45ന് വീട്ടിലെത്തി കൊലപാതകം നടത്തിതായാണ് പരാതി. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.

പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിന്റെ നിലയും അതീവ ഗുരുതരമാണെന്നാണ് വിവരം. ഇവർക്ക് ഏഴു വയസുള്ള മകനുണ്ട്.

Leave a Comment