പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

തൃക്കരിപ്പൂർ: പയ്യന്നൂർ കണ്ടോത്ത് കുളത്തിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. ടൗണിലെ പ്രവാസി നീതി ഇലക്ട്രിക്കൽ സ്റ്റോർ ജീവനക്കാരൻ എ. ആഷിക് റഹ്മാൻ (27) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടം. രണ്ട് കൂട്ടുകാർക്കൊപ്പമാണ് ആഷിക് കുളത്തിൽ എത്തിയത്. പരേതനായ പള്ളത്തിൽ എം.എ. ജാഫറിന്റെ മകനാണ്. മാതാവ്: എ. ബദറുന്നിസ. സഹോദരങ്ങൾ: അജാസ്, അനീസ.

Leave a Comment