
അബ്ദുൽ സമീഹ് സാലു
പയ്യന്നൂർ: 2.812 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കടന്നപ്പള്ളി സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസിറലിയും സംഘവും കണ്ണൂർ ഗവ. മെഡിക്കൽ കോളജിനു സമീപം ശ്രീസ്ഥയിൽ നടത്തിയ പരിശോധനയിൽ കടന്നപ്പള്ളി സ്വദേശി അബ്ദുൽ സമീഹ് സാലുവിനെയാണ് (25) അറസ്റ്റ് ചെയ്തത്.
പരിശോധന സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.പി. സർവജ്ഞൻ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സി. പങ്കജാഷൻ, വി.പി. ശ്രീകുമാർ, പി.പി. രജിരാഗ്, കെ. രമിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ പി. ജിഷ എന്നിവരുമുണ്ടായിരുന്നു.
