മോഷണശ്രമം; കൊല്ലം സ്വദേശി പിടിയിൽ

മോഷണശ്രമം; കൊല്ലം സ്വദേശി പിടിയിൽ
മോഷണശ്രമം; കൊല്ലം സ്വദേശി പിടിയിൽ
എ​സ്. ശി​വ

തളിപ്പറമ്പ്: കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപം വീട്ടിൽ പട്ടാപ്പകൽ കവർച്ചാ ശ്രമം. പി.വി. വിനോദ് കുമാറിന്‍റെ വീട്ടിലാണ് അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചത്. ശ്രമം നടത്തിയ കൊല്ലം സ്വദേശി എസ്. ശിവ (35)നെ നാട്ടുകാർ പിടികൂടി തളിപ്പറമ്പ് പൊലീസിന് കൈമാറി.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വീടിന്‍റെ പിൻവാതിൽ ഇന്‍റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്ന നിലയിലാണ് ശിവനെ നാട്ടുകാർ കണ്ടെത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തടഞ്ഞുവെക്കുകയും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. പട്ടാപ്പകൽ നടന്ന കവർച്ചാ ശ്രമം നാട്ടുകാരെ ഭീതിയിലാഴ്ത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!