ഹരിത സേനാംഗങ്ങൾക്ക് ഹാറ്റ് അംബ്രല്ല വിതരണം

കണ്ണൂർ: കോർപ്പറേഷൻ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ഹാറ്റ് അംബ്രല്ല വിതരണം ചെയ്തു. കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങ് മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.പി താഹിർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിൽ സ്വാഗതം പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ് റീജണൽ മാനേജർ ദീപേന്ദു ഹരീഷ് വിശിഷ്ടാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിഷ ദീപക്, റിഷാം താണ, ഷമീമ ടീച്ചർ, വി.കെ മുഹമ്മദലി, സോനാ ജയറാം, കോർപ്പറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി, മുത്തൂറ്റ് ഫിനാൻസ് കണ്ണൂർ ബ്രാഞ്ച് മാനേജർ കെ. സുധീഷ് തുടങ്ങിയവർ സംസാരിച്ചു. ഹാറ്റ് അംബ്രല്ല വിതരണം മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു

Leave a Comment