Mon. May 20th, 2024

ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

By editor Mar10,2023 #cpim #kannur news
ഇ.പി ആദരണീയനായ നേതാവ്; വെളിപ്പെടുത്തൽ എന്തെന്ന് അറിയില്ലെന്ന് പി. ജയരാജൻ

 എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആദരണീയനായ നേതാവെന്ന് പി. ജയരാജൻ. വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച ഇ.പിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പി. ജയരാജന്റെ പ്രതികരണം.

വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇ.പി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും പി. ജയരാജൻ പറഞ്ഞു. റിസോർട്ട് വിവാദം മാധ്യമ സൃഷ്ടിയെന്നു പറഞ്ഞ് സി.പി.എം പ്രതിരോധിക്കുന്നതിനിടെയാണ് ഒരു വാരികയിലൂടെ ഇ.പി. ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!