മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞ് വീണ് മരിച്ചു. നഗരസഭയിലെ ടൗൺ വാർഡ് കൗൺസിലറും മട്ടന്നൂർ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ കെ.വി.പ്രശാന്ത് (54) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.പഴശ്ശി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമാണ്.ഇന്ന് ഉച്ചയോടെ മട്ടന്നൂരിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
ഭാര്യ: ജയശ്രീ (മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്).
മക്കൾ: ശരത്ത്, സംഗീത് (ഇരുവരും വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: ചന്ദ്രമോഹനൻ (റിട്ട. സി.ആർ.പി.എഫ്.), രാഗിണി (കടലായി), പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ.സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൊറോറ നിദ്രാലയത്തിൽ