പേരാവൂർ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ കൈവിരൽ തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ അധ്യാപകനെതിരെ അടിയന്തര നടപടി വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് സ്കൂൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. തീരുമാനം വൈകിയാൽ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനും മനുഷ്യവകാശ കമീഷനും ശിശുക്ഷേമ സമിതിക്കും പരാതി നല്കിയിട്ടുണ്ടന്നും എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കെ.കെ. ഗിരീഷ്, പ്രസിഡന്റ് സി. അശ്വന്ത് എന്നിവർ അറിയിച്ചു.
