തലശ്ശേരിയിൽ വീട്ടിൽനിന്ന് 17 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി
തലശ്ശേരി : അടച്ചിട്ട വീട്ടിൽനിന്ന് 17 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. കുയ്യാലി മത്തിക്കാവിന് സമീപം റോസ് മഹലിൽ കെ.കെ. നാസറിന്റെ ഇരുനില വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.മുകളിലും താഴെയുമുള്ള മുറികളിലെ അലമാരയും മേശയും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്. വീട്ടുടമ നാസർ മലേഷ്യയിലാണ്. നാസറിന്റെ ഭാര്യയും മകളുമാണ് വീട്ടിൽ താമസം. അവർ വീടുപൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിഞ്ഞത്. വീട്ടിലെ സി.സി.ടി.വിയുടെ റെക്കോഡ് മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന … Read more