പ്രവാസിയുടെ 150 കോടി തട്ടിയെന്ന പരാതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
തലശ്ശേരി: ദുബൈയിലെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളിൽനിന്ന് കണ്ണൂർ സ്വദേശിയുടെ 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി തള്ളി. വെൽഗേറ്റ്സ് ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഉടമ കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയിൽ ആലപ്പുഴയിലെ പ്രിൻസ് സുബ്രഹ്മണ്യം, ചങ്ങനാശ്ശേരിയിലെ മഹാലക്ഷ്മി സുവേന്ദ്രൻ എന്നിവർക്കെതിരെ എടക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്ഥാപനത്തിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ ദുബൈയിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന എക്സ്ട്രിം ഇന്റർനാഷനൽ കൺസൽട്ടൻസിയുടെ മാനേജിങ് ഡയറക്ടർ പ്രിൻസ് സുബ്രഹ്മണ്യത്തിന് … Read more