നിർമാണത്തിലുള്ള വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

നിർമാണത്തിലുള്ള വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

പേരാവൂർ: കോളയാട് മെട്ടയിലെ നിർമ്മാണത്തിലുള്ള വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. വീടിനകത്ത് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ അഞ്ച് പന്നിപ്പടക്കങ്ങളാണ് ഉണ്ടായിരുന്നത്. വനം വകുപ്പ് മരം ഡിപ്പോയ്ക്ക് സമീപം കോളയാട് മെട്ടയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. തെരച്ചിലിന് കണ്ണവം പൊലീസും ബോംബ് സ്ക്വാഡും നേതൃത്വം നൽകി. പിടികൂടിയ സ്ഫോടക വസ്തുക്കൾ കണ്ണവം സ്റ്റേഷനിലേക്ക് മാറ്റി.

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് ദീർഘദൂര യാത്രക്കാരെ വലച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, മടപ്പള്ളി കോളജ് സ്റ്റോപ്പിൽ സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് തൊഴിലാളികൾ പണിമുടക്കിയത്. പണിമുടക്കുന്ന വിവരം ബസ് ഉടമകളെയോ മോട്ടോർ വാഹനവകുപ്പിനെയോ തൊഴിലാളി സംഘടനകളെയോ മുൻകൂട്ടി അറിയിക്കാതിരുന്നതിനാൽ യാത്രക്കാർ വിവരം അറിഞ്ഞില്ല. പെരുംമഴയിൽ റോഡിലും സ്റ്റാൻഡിലും ബസ് കാത്തുനിന്ന യാത്രക്കാർ പലരും ബസുകൾ ഓടുന്നില്ലെന്ന … Read more

‘പിടിവിട്ടെങ്കിൽ എല്ലാം തീർന്നേനെ…’ -പൊലീസുകാരൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച അനിൽകുമാർ

‘പിടിവിട്ടെങ്കിൽ എല്ലാം തീർന്നേനെ…’ -പൊലീസുകാരൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച അനിൽകുമാർ

കണ്ണൂർ: ‘പെട്രോൾ അടിച്ച പണം ചോദിച്ചപ്പോഴാണ് കാറിടിച്ച് കൊല്ലാൻ നോക്കിയത്. ബോണറ്റിൽ വീണതോടെ ഒരു മനുഷ്യജീവനെന്ന വിലപോലും നൽകാതെ അതിവേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. സ്വാധീനംകുറഞ്ഞ കൈയാണെങ്കിലും ബോണറ്റിൽ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് ഞാൻ മരിക്കാതെ രക്ഷപ്പെട്ടത്’ -കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻ.കെ.ബി.ടി പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ പൊലീസ് ഡ്രൈവറുടെ പരാക്രമത്തിനിരയായ പമ്പ് ജീവനക്കാരൻ അനിൽകുമാറിന്റെ വാക്കുകളിൽ വിറയൽ വിട്ടുമാറിയില്ല. ​ മൂന്നുമാസംമുമ്പ് വീണ് കൈയിലെ എല്ലൊടിഞ്ഞതിനാൽ സ്റ്റീൽ ഇട്ടിരിക്കുകയാണ്. നഗരത്തിലൂടെ കാർ കുതിച്ചുപായുമ്പോൾ … Read more

യുവമോർച്ച നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

യുവമോർച്ച നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

പാ​നൂ​ർ: പാ​റാ​ലി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നെ യു​വ​മോ​ർ​ച്ച നേ​താ​വി​ന്റെ വീ​ട്ടി​ൽ​നി​ന്ന് ചൊ​ക്ലി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളൂ​ർ ചെ​മ്പ്ര​യി​ലെ അ​മ​ൽ എ​ന്ന സ​ച്ചുവിനെയാണ് (30) യു​വ​മോ​ർ​ച്ച ജി​ല്ല സെ​ക്ര​ട്ട​റി അ​ണി​യാ​രം കൊ​യ​പ്പാ​ൽ സ്മി​ൻ​തേ​ഷി​ന്റെ (40) വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 12.30 ഓ​ടെ​യാ​ണ് വീ​ടു​വ​ള​ഞ്ഞ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ്. വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യെ വീ​ട്ടി​ൽ ഒ​ളി​ച്ചു​താ​മ​സി​പ്പി​ച്ച​തി​ന് യു​വ​മോ​ർ​ച്ച നേ​താ​വ് സ്മി​ൻ​തേ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. … Read more

നിധി കാണാൻ നാടൊഴുകി

നിധി കാണാൻ നാടൊഴുകി

ശ്രീ​ക​ണ്ഠ​പു​രം: പ​ഴ​ങ്ക​ഥ​ക​ളി​ൽ മാ​ത്രം വാ​യി​ച്ച​റി​ഞ്ഞ നി​ധി കാ​ണാ​ൻ നാ​ട്ടു​കാ​ർ ഒ​ഴു​കി​യെ​ത്തി. വെ​ള്ളി​നാ​ണ​യ​ങ്ങ​ളും മു​ത്തു​മ​ണി​ക​ളും ക​ണ്ട​തോ​ടെ ക​ണ്ണു​ക​ളി​ലാ​കെ കൗ​തു​കം. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ പ​രി​പ്പാ​യി ഗ​വ. യു.​പി സ്കൂ​ളി​ന് സ​മീ​പെ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ​നി​ന്നാ​ണ് ര​ണ്ട് ദി​വ​സ​മാ​യി നി​ധി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മ​ഴ​ക്കു​ഴി എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ധി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ആ​യി​ഷ, സു​ഹ​റ എ​ന്നി​വ​രാ​ണ് നി​ധി​ശേ​ഖ​രം ആ​ദ്യം ക​ണ്ട​ത്. ഭ​ണ്ഡാ​രം പോ​ലു​ള്ള ചെ​മ്പു​പാ​ത്ര​വും ചി​ത​റി​യ നി​ല​യി​ൽ ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ല​ഭി​ച്ച​ത്. കൂ​ടോ​ത്ര​മാ​ണോ​യെ​ന്ന ത​മാ​ശ പ​റ​ഞ്ഞ് ഇ​വ അ​വി​ടെ വെ​ച്ച് മ​റ്റു​തൊ​ഴി​ലാ​ളി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. … Read more

കണ്ണൂരിൽ രണ്ടാം ദിനവും നിധി; പുരാവസ്തു വകുപ്പ് അധികൃതർ നാളെയെത്തും

കണ്ണൂരിൽ രണ്ടാം ദിനവും നിധി; പുരാവസ്തു വകുപ്പ് അധികൃതർ നാളെയെത്തും

ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായിൽ കഴിഞ്ഞ ദിവസം സ്വര്‍ണം, വെള്ളി ശേഖരം ഉൾപ്പെടുന്ന നിധി കണ്ടെത്തിയതിന് സമീപത്തുനിന്ന് ശനിയാഴ്ച വീണ്ടും നിധി കണ്ടെത്തി. അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വര്‍ണ മുത്തുമണികളുമാണ് കണ്ടെത്തിയത്. അതിലൊന്ന് വലുതാണ്. പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബര്‍ തോട്ടത്തില്‍നിന്നാണ് ശനിയാഴ്ച രാവിലെ വീണ്ടും നിധി കണ്ടെത്തിയത്. വെള്ളി നാണയങ്ങളില്‍ അറബി എഴുത്തും കാണപ്പെട്ടു. നിധിയുടെ പരിശോധനക്കായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയെത്തും. കഴിഞ്ഞ ദിവസം 17 മുത്തുമണികൾ, 13 … Read more