കൊട്ടിയൂർ-വയനാട് ചുരം പാത; പ്രതീക്ഷയുടെ മുനയൊടിച്ച് സർക്കാർ
കേളകം: കൊട്ടിയൂർ-വയനാട് ചുരംപാതക്കായി മുറവിളി ഉയരുമ്പോൾ പ്രതീക്ഷയുടെ മുനയൊടിച്ച് സർക്കാർ. പോയ വർഷങ്ങളിലുണ്ടായ ഉരുൾപൊട്ടൽ, പ്രളയങ്ങളിൽ തകർന്നടിഞ്ഞ കൊട്ടിയൂർ-പാൽചുരം-വയനാട് ചുരം പാതക്ക് പകരം തലപ്പുഴ 44ാം മൈൽ- താഴെ പാൽചുരം-അമ്പായത്തോട് ചുരംരഹിത പാത വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാറിന്റെ വിലങ്ങുതടി. ചുരംരഹിത പാത നിർമാണം പരിഗണനയിലില്ലെന്ന് സണ്ണി ജോസഫ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി വകുപ്പ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞതോടെയാണ് പ്രതീക്ഷ മങ്ങിയത്. നിലവിലെ പാത മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ചുരത്തിലെ ഗതാഗതം തടസപ്പെടുമ്പോൾ ശക്തമാവുകയും ചുരം തുറക്കുന്നതോടെ … Read more