ജ്വല്ലറി ഉടമയില്‍നിന്ന് 14 ലക്ഷം തട്ടി; നാലംഗ സംഘം പിടിയിൽ
മട്ടന്നൂര്‍: ബാങ്കിൽ പണയംവെച്ച സ്വർണം തിരിച്ചെടുക്കാനെന്ന വ്യാജേന ജ്വല്ലറി ഉടമയില്‍നിന്ന് 14 ലക്ഷം തട്ടിയ ദമ്പതികൾ ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂരിലെ ജ്വല്ലറി ഉടമ കീഴ്ത്തള്ളി പി.വി. ദിനേശന്റെ കൈയില്‍നിന്ന് പണം തട്ടിയെടുത്ത സംഘത്തെയാണ് മട്ടന്നൂര്‍ സി.ഐ ബി.എസ്. സജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പഴശ്ശി ഡാമിന് സമീപം കെ. റസാഖ് (38), ഉളിയില്‍ സ്വദേശി പി.കെ. റഫീഖ് (39), ഭാര്യ റഹിയാനത്ത് (33), പുതിയങ്ങാടി സ്വദേശി അഷ്റഫ് എന്ന മുഹമ്മദ് റാഫി (60) എന്നിവരാണ് … Read more