തീരാത്ത ചോർച്ച; തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു

തീരാത്ത ചോർച്ച; തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ആ​ശു​പ​ത്രി റോ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജൂ​ബി​ലി ഷോ​പ്പി​ങ് കോം​പ്ല​ക്സി​ൽ ചോ​ർ​ച്ച​യോ​ട് ചോ​ർ​ച്ച. കാ​ല​വ​ർ​ഷം തു​ട​ങ്ങു​മ്പോ​ൾ കോം​പ്ല​ക്സി​ൽ ഇ​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന കെ​ട്ടി​ട​ത്തി​ൽ പ​ക്ഷേ, ചോ​ർ​ച്ച ത​ട​യാ​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം ഇ​നി​യു​മാ​യി​ല്ല. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ നി​ല​യി​ലാ​ണ് ചോ​ർ​ച്ച രൂ​ക്ഷ​മാ​യി​ട്ടു​ള​ള​ത്. മ​ഴ പെ​യ്ത് തോ​ർ​ന്നാ​ലും ചോ​ർ​ച്ച നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​നു​ഭ​വം. നേ​ര​ത്തെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മു​ക​ളി​ൽ ഷീ​റ്റ് പാ​കി​യും … Read more

മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

റിയാദ്​: ഹജ്ജിനായി സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി തീർഥാടകൻ മദീനയിൽ അന്തരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഇബ്രാഹിം താഴമംഗലത്താണ് മരിച്ചത്. ഇദ്ദേഹത്തി​െൻറ ഖബറടക്കം മദീനയിൽ പൂർത്തിയാക്കി. ചൊവ്വാഴ്​ച രാത്രിയായിരുന്നു മരണം. ഇദ്ദേഹത്തോടാപ്പം വന്ന ബാക്കിയുള്ളവർ മക്കയിൽ ഹജ്ജിനായി എത്തിയിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പിലെത്തിയ മൂന്ന് മലയാളി തീർഥാടകർ ഇതിനകം മരിച്ചു.

​’അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്​’ -എം.വി. ജയരാജന് മറുപടിയുമായി ‘പോരാളി ഷാജി’

​’അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടത്​’ -എം.വി. ജയരാജന് മറുപടിയുമായി ‘പോരാളി ഷാജി’

ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ സി.പി.എമ്മും പാർട്ടിയുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളും തമ്മിലുള്ള പോര് മറനീക്കി പുറത്ത്. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സർക്കാരിനു തന്നെയാണെന്ന് വ്യക്തമാക്കി സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ ഹാൻഡിലായ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ ​നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും കുറിപ്പിൽ പറയുന്നുണ്ട്. ‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന … Read more

10 നാൾ, 15 മരണം; മരണക്കെണിയായി നിരത്തുകൾ

10 നാൾ, 15 മരണം; മരണക്കെണിയായി നിരത്തുകൾ

പ​യ്യ​ന്നൂ​ർ: 10 ദി​വ​സ​ത്തി​ന​കം ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് 15 ജീ​വ​നു​ക​ൾ. അ​മി​ത​വേ​ഗ​വും മ​ഴ​ക്കു​ഴി​ക​ളും മ​ര​ണ​ക്കെ​ണി​യൊ​രു​ക്കു​മ്പോ​ൾ ഇ​ട​പെ​ടാ​ൻ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ജൂ​ൺ ര​ണ്ടി​ന് ച​ന്തേ​ര​യി​ലെ അ​ബ്ദു​ൽ ബ​ഷീ​ർ മാ​ണി​യാ​ട്ട് ബാ​ങ്കി​നു മു​ന്നി​ൽ കാ​റി​ടി​ച്ചു മ​രി​ച്ച​താ​ണ് തു​ട​ക്കം. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണ്. മൂ​ന്നി​ന് മ​റ്റൊ​രു കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു​കൂ​ടി ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ബ​ദി​യ​ഡു​ക്ക​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കു​ശ​ല (42)യാ​ണ് മ​രി​ച്ച​ത്. നാ​ലി​ന് കോ​ഴി​ക്കോ​ട് പൂ​നൂ​ർ സ്വ​ദേ​ശി അ​ബ്ദു റ​ഹ്മാ​ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് ത​ല​ശ്ശേ​രി മാ​ഹി ബൈ​പാ​സി​ൽ. … Read more

ശ്രദ്ധിക്കുക, ഈ പാതയിൽ മരണം പതിയിരിക്കുന്നു

ശ്രദ്ധിക്കുക, ഈ പാതയിൽ മരണം പതിയിരിക്കുന്നു

പ​യ്യ​ന്നൂ​ർ: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ മ​ര​ണ​ത്തി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന് ദേ​ശീ​യ​പാ​ത. പാ​തി വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് ദേ​ശീ​യ പാ​ത​യെ കു​രു​തി​ക്ക​ള​മാ​ക്കു​ന്ന​ത്. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് ദു​ര​ന്ത തീ​വ്ര​ത കൂ​ട്ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി പാ​ത​യി​ലെ വെ​ള്ള​ക്കു​ഴി​യി​ൽ വീ​ണ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ റി​യാ​സ് മ​രി​ക്കാ​നി​ട​യാ​യ​ത് ഈ ​അ​നാ​സ്ഥ​യു​ടെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണം. സ​ർ​വി​സ് റോ​ഡി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ലു​ങ്കാ​ണ് അപകടത്തിന് കാരണമായത്. ക​ലു​ങ്കി​ന് വേ​ണ്ടി​യെ​ടു​ത്ത കു​ഴി​യി​ൽ കോ​ൺ​ക്രീ​റ്റി​നു​ശേ​ഷ​മു​ള്ള ഭാ​ഗം തു​റ​ന്നു കി​ട​ന്ന​താ​ണ് ബൈ​ക്ക് വീ​ഴാ​ൻ … Read more

കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ അടിയന്തര പദ്ധതികൾ വേണം

കൊട്ടിയൂർ ഉത്സവകാലത്തെ ഗതാഗതക്കുരുക്ക് അഴിക്കാൻ അടിയന്തര പദ്ധതികൾ വേണം

കേ​ള​കം: വൈ​ശാ​ഖ മ​ഹോ​ത്സ​വ​കാ​ല​ത്ത് കൊ​ട്ടി​യൂ​രി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കി​ൽ ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​യി മ​ല​യോ​രം ദി​വ​സ​ങ്ങ​ളോ​ളം സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ തു​ട​ർ​ക​ഥ​യാ​കു​ന്നു. ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. തീ​ർ​ഥാ​ട കേ​ന്ദ്ര​മാ​യ കൊ​ട്ടി​യൂ​രി​നും ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ വേ​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന കൊ​ട്ടി​യൂ​ർ ഉ​ത്സ​വ കാ​ല​ത്ത് ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ക​ർ കൊ​ട്ടി​യൂ​രി​ന്റെ പ​രി​മി​ത​മാ​യ ഗ​താ​ഗ​ത, റോ​ഡ് സം​വി​ധാ​ന​ങ്ങ​ളാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഭ​ക്ഷ​ണ​മോ, വെ​ള്ള​മോ ല​ഭി​ക്കാ​തെ വ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്ച​യാ​ണ് … Read more