ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻകട പരിഗണനയിൽ
പേരാവൂർ: ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കുമെന്ന് ഭക്ഷ്യസുരക്ഷ കമീഷന്റെ ഉറപ്പ്. ഫാം പുരധിവാസ മേഖലയിലെ പട്ടിക ജാതി-വർഗ കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ നിയമം പ്രകാരം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടോയെന്നറിയുന്നതിന് നടത്തിയ സിറ്റിങ്ങിലാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്. ഗർഭിണികളായ അമ്മമാർക്ക് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും പ്രതിമാസം അനുവദിക്കുന്ന ധനസഹായം പലർക്കും കിട്ടിയിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി. അഞ്ചു കി.മീറ്ററിൽ കൂടുതൽ സഞ്ചരിച്ചാണ് റേഷൻ കടയിൽ പോകുന്നതെന്നും കാട്ടാന ശല്യവും ദൂരവും പ്രയാസം ഉണ്ടാക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു. ഇത് … Read more