പുതിയതെരുവിൽ കുരുങ്ങേണ്ട; കണ്ണൂരിലെത്താൻ ഇതുവഴി പോകാം
പുതിയതെരു: പാപ്പിനിശ്ശേരി, വളപട്ടണംപാലം ഭാഗത്തുനിന്ന് കണ്ണൂർ നഗരത്തിലെത്താൻ ഇനി ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടേണ്ട. പാപ്പിനിശ്ശേരി-പുതിയതെരു ഹൈവേയിലെ കളരിവാതുക്കൽ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് ചെയ്ത് പ്രവൃത്തിപൂർത്തിയാക്കി തുറന്നു കൊടുത്തു. റോഡിൽ ഏതാനും മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. 79.60 ലക്ഷം രൂപയാണ് പൊതുമരാമത്ത് വിഭാഗം റോഡ് നവീകരണത്തിനായി അനുവദിച്ചത്. കളരിവാതുക്കൽ-മന്ന ജങ്ഷൻ-അലവിൽ വഴി കണ്ണൂർ നഗരത്തിൽ എളുപ്പത്തിൽ എത്താനുള്ള റോഡാണിത്. വളപട്ടണത്തും പുതിയതെരുവിലും വാഹനക്കുരുക്കുണ്ടാകുമ്പോൾ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡാണിത്. ഒരുകാലത്ത് വളപട്ടണം വാണ വല്ലഭരാജാവിന്റെ തേര് … Read more