ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാവുന്ന സാഹചര്യം -ബിഷപ് പാംപ്ലാനി
കണ്ണൂർ: ഇന്ത്യയിൽ ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്ന സാഹചര്യമാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പല തരത്തിലുള്ള സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്ന സമയത്താണ് നാം ജീവിക്കുന്നതെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വിശ്വാസികൾക്കായുള്ള സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ബിഷപ്പ് കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ രാജ്യത്തുണ്ട്. ന്യൂനപക്ഷങ്ങൾ വിശിഷ്യാ ക്രൈസ്തവർ, സന്യസ്തർ, … Read more