ആറളം ഫാം ഗവ. ഹയർ സെക്കൻഡറിയിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു
കേളകം: ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കുട്ടിയുടെ കുറവിൽ രണ്ട് തസ്തികകൾ ഇല്ലാതാകുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെ 100 ശതമാനം പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനാണ് ഈ ദുർവിധി. കായിക അധ്യാപക തസ്തിക ഉൾപ്പെടെ രണ്ട് തസ്തികയാണ് ഇല്ലാതായത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 70 ശതമാനം വിദ്യാർഥികളും പട്ടികവർഗ വിഭാഗത്തിൽപെട്ടവരാണ്. കായിക അധ്യാപകന്റെ തസ്തിക നഷ്ടപ്പെട്ടാൽ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. കായിക പരിശീലനം ഉള്ളതുകൊണ്ടാണ് ഈ മേഖലയിലെ … Read more