സൂരജ് വധക്കേസ്: മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരന്റെ ശിക്ഷ മരവിപ്പിച്ചു
പി.എം. മനോരാജ്, കൊല്ലപ്പെട്ട സൂരജ് കൊച്ചി: കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം പ്രവർത്തകനും അഞ്ചാംപ്രതിയുമായ കൂത്തുപറമ്പ് പി.എം. മനോരാജിന്റെ ശിക്ഷ ഹൈകോടതി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി. എം. മനോജിന്റെ സഹോദരനാണ് മനോരാജ്. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോരാജ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീലിനോടൊപ്പമാണ് … Read more