യുവതിയെ വെട്ടിക്കൊന്ന കേസിൽ സഹോദരന്മാർക്ക് ജീവപര്യന്തം
തലശ്ശേരി: യുവതിയെ വെട്ടിക്കൊന്ന കേസിൽ രണ്ട് സഹോദരന്മാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും. ഉളിയിൽ പടിക്കച്ചാൽ പുതിയപുരയിൽ കെ.എൻ. ഇസ്മായിൽ (40), സഹോദരൻ പുതിയപുരയിൽ കെ.എൻ. ഫിറോസ് (36) എന്നിവരെയാണ് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ മറ്റു വകുപ്പുകൾ പ്രകാരം ഏഴുവർഷം, ഒരു വർഷം എന്നിങ്ങനെയും തടവുശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. തിങ്കളാഴ്ച കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക് വ്യാഴാഴ്ച വൈകീട്ടാണ് … Read more