ജീവിത യാത്രക്കിടയിൽ സന്തോഷം പകുത്ത് അവർ ഒത്തുകൂടി ; ജീവിതം വീൽചെയറിലായവരുടെ സംഗമമായി വിവാഹവീട്
വിവാഹ വീട്ടിൽ ഒത്തുകൂടിയവർ തലശ്ശേരി: ജീവിതം വീൽചെയറിലായവരുടെ സംഗമമായി വിവാഹവീട്. തലശ്ശേരി സൈദാർ പള്ളിക്കടുത്ത ആരീനിൽ നിഹാലിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വീൽ ചെയറിൽ ജീവിതം തളക്കപ്പെട്ടവർ ഒത്തുകൂടിയത്. സ്ത്രീകളടക്കം ഓൾ കേരള വീൽചെയർ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരുമാണ് മംഗളാശംസകൾ ചൊരിയാൻ പല ദേശങ്ങളിൽ നിന്നായി ഇവിടെയെത്തിയത്. വരൻ നിഹാലിന്റെ പിതാവും വീൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും തലശ്ശേരിയിലെ ക്രോക്കറി വ്യാപാരിയുമായ സി.സി.ഒ. നാസറാണ് തന്റെ സംഘടനയിലുള്ളവരെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്. പെരിങ്ങാടിയിലെ സേബിൽ എൻ.കെ. അഫ്സലിന്റെയും എം.കെ. … Read more