മാങ്ങാട്ടിടത്ത് ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് പൊലീസ് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ കൂത്തുപറമ്പ്: മാങ്ങാട്ടിടത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ആറു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. കിണവക്കൽ വേങ്ങാട് റോഡിൽ ഉപ്പില പീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബ് എന്ന് കരുതുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മരത്തിന്റെ അടിഭാഗത്ത് ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. ചൊവ്വാഴ്ച ഉച്ചക്ക് 12.30തോടെ തേങ്ങ ശേഖരിക്കാൻ പറമ്പിലെത്തിയ സ്ഥലയുടമ ഉപ്പില പീടികയിലെ പ്രകാശനാണ് ആദ്യം കാണുന്നത്. തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ വിവരം … Read more