ഇരട്ടപ്പിലാക്കൂൽ വയൽനട റോഡിൽ ഭീതി പരത്തി തെരുവുനായ്ക്കൾ മാഹി: മാഹി മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. മാഹി മുണ്ടോക്ക്, മഞ്ചക്കൽ, മഞ്ചക്കൽ മസ്ജിദ് പരിസരങ്ങളിൽ തെരുവുനായ്ക്കൾക്ക് താവളമാക്കിയിരിക്കുകയാണ്. ഇരട്ടപ്പിലാക്കൂൽ, ചെറുകല്ലായി എന്നിവിടങ്ങളിലും ശല്യം രൂക്ഷമാണ്. ചെറുകല്ലായി കാർഷിക നഴ്സറിക്ക് സമീപമുള്ള പ്രദേശത്ത് റോഡരികിൽ അജ്ഞാതർ ബൈക്കിലെത്തി കോഴിമാലിന്യങ്ങൾ തള്ളുന്നതായും പരാതിയുണ്ട്. ചിക്കൺ സ്റ്റാൾ ഉടമകൾ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം മാലിന്യങ്ങൾ വലിച്ചെറിയുകയാണെന്നും പരാതിയുണ്ട്. രക്തം പുരണ്ട ഇറച്ചിക്കഷങ്ങൾ തുടർച്ചയായി തിന്നുന്ന നായ്ക്കൾക്ക് ഇവ ലഭിക്കാതാവുന്ന സാഹചര്യത്തിൽ … Read more