‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല… ആംബുലൻസ് ഒരുമണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി’ -കൊട്ടിയൂരിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ജീവൻ നഷ്ടമായ കുഞ്ഞിന്റെ അച്ഛൻ

‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല... ആംബുലൻസ് ഒരുമണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി’ -കൊട്ടിയൂരിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ജീവൻ നഷ്ടമായ കുഞ്ഞിന്റെ അച്ഛൻ

പ്രജുലിന്റെ കുഴിമാടം. പിതാവ് പ്രജോഷ് കൊട്ടിയൂർ: കൺമുന്നിൽ ശ്വാസം കിട്ടാതെ ജീവനുവേണ്ടി പിടയുന്ന സ്വന്തം പിഞ്ചുഞ്ഞ്. ആശുപത്രിയിലെത്തിക്കാൻ വാഹന ഡ്രൈവർമാരെ മാറിമാറി വിളിച്ചെങ്കിലും കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉള്ളതിനാൽ ആരും വരാൻ തയാറായില്ല. ഒടുവിൽ ഒരു ആംബുലൻസ് ലഭിച്ചെങ്കിലും അഞ്ച് കിലോമീറ്റർ പിന്നിടാൻ എടുത്തത് ഒരുമണിക്കൂർ നേരം. ഒടുവിൽ ആശുപത്രിയിലെത്തു​മ്പോഴേക്കും ആ പിഞ്ചുമേനിയിൽനിന്ന് ജീവൻ പറന്നകന്നിരുന്നു… ഈ ദുരന്ത നിമിഷങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പറയുമ്പോൾ അമ്പായത്തോട് താഴെ പാൽച്ചുരം ഉന്നതിയിലെ പ്രജോഷിന്റെ വാക്കുകൾ ഇടറി.. … Read more

പോക്സോ കേസ്: വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ അധ്യാപകനെതി​രെ ഉടൻ കുറ്റപത്രം നൽകും

പോക്സോ കേസ്: വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആർ.എസ്.എസുകാരനായ അധ്യാപകനെതി​രെ ഉടൻ കുറ്റപത്രം നൽകും

ഇ​രി​ട്ടി: ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ 15കാ​രി​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സെ​ന്റ​ർ ന​ട​ത്തി​പ്പു​കാ​ര​നും ആർ.എസ്.എസ് പ്രവർത്തകനുമായ അ​ധ്യാ​പ​ക​നെ​തി​രെ ഇ​രി​ട്ടി പൊ​ലീ​സ് ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ട്യൂ​ഷ​ൻ സെൻറ​ർ ന​ട​ത്തി​പ്പി​ന്റെ മ​റ​വി​ൽ പ​ഠി​താ​വാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ നാ​ദാ​പു​രം കു​റ്റ്യാ​ടി​യി​ലെ ര​ഞ്ജി​ത്ത് ന​രി​പ്പ​റ്റ ക്ക് (39) എ​തി​രെ​യാ​ണ് പോ​ക്സോ വ​കു​പ്പ് ചേ​ർ​ത്ത് കു​റ്റ​പ​ത്രം ന​ൽ​കു​ക. ഇ​രി​ട്ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​കു​ട്ടി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ … Read more

കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

കേളകം (കണ്ണൂർ): കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതികളുടെ മകൻ പ്രജുലാണ് മരിച്ചത്. ശനിയാഴ്ച ഉച്ച 12ഓടെയാണ് സംഭവം. കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ രോഗബാധിതനാണ് പ്രജുൽ. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനായി വിളിച്ച ആംബുലൻസ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽ പെട്ട് മുക്കാൽ മണിക്കൂറോളം വൈകിയാണ് താഴെ പാൽച്ചുരത്ത് എത്തിയത്. തുടർന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും … Read more

‘ഫുഡ് ആണ് സാറേ എന്‍റെ മെയിൻ…’; ജെഷ്മ മറിയം: മല്ലു ഫുഡ് സ്റ്റോറീസിന്‍റെ പിന്നിലെ കാണാമുഖം

‘ഫുഡ് ആണ് സാറേ എന്‍റെ മെയിൻ...’; ജെഷ്മ മറിയം: മല്ലു ഫുഡ് സ്റ്റോറീസിന്‍റെ പിന്നിലെ കാണാമുഖം

ജെഷ്മ മറിയം യൂട്യൂബിൽ രുചിവൈവിധ്യങ്ങൾ തേടുന്നവർ ഒരിക്കലെങ്കിലും കാണാതിരുന്നിട്ടുണ്ടാവില്ല, മല്ലു ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലും അതിലെ കിളിക്കൊഞ്ചൽ പോലുള്ള സ്വരവും. പെൺകുട്ടികൾ അത്ര ഗൗരവത്തോടെ രുചിയാത്രകൾ നടത്താത്ത നമ്മുടെ നാട്ടിൽ ത​ന്‍റെ ശബ്​ദം കൊണ്ട്​ ആയിരക്കണക്കിന് ഭക്ഷണപ്രേമികളുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെന്നൊരു പെൺകുട്ടിയുണ്ട് കണ്ണൂരിൽ. ഇത്, ജെഷ്മ മറിയം എന്ന തലശ്ശേരിക്കാരി. അങ്ങനെ പറഞ്ഞാൽ അധികമാർക്കും അറിയണമെന്നില്ല, മാത്രവുമല്ല, മല്ലു ഫുഡ് സ്റ്റോറീസ് എന്ന ഒന്നരലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിന്‍റെ പിന്നിൽ ഈ പെൺകുട്ടിയാണെന്നത് എല്ലാവർക്കും … Read more

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

പാ​നൂ​ർ: കൃ​ത്രി​മ സാ​ഹ​ച​ര്യ​ത്തി​ൽ വി​രി​യി​ച്ച പെ​രു​മ്പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ൾ ഇ​നി കാ​ടി​ന്റെ മ​ക്ക​ളാ​യി വ​ള​രും. ക​രി​യാ​ട് നി​ന്ന് ല​ഭി​ച്ച പെ​രു​മ്പാ​മ്പി​ൻ മു​ട്ട​ക​ളാ​ണ് കൃ​ത്രി​മ സാ​ഹ​ച​ര്യ​ത്തി​ൽ വി​രി​ഞ്ഞത്. മേ​യ് ആ​ദ്യ​വാ​ര​ത്തി​ൽ ക​രി​യാ​ടു​ള്ള വീ​ട്ടു പ​റ​മ്പി​ൽ നി​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​താ​യി സ​ർ​പ്പ വ​ള​ന്റി​യ​റും, ക​ണ്ണൂ​ർ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സം​ഘ​ട​ന മാ​ർ​ക്കി​ന്റെ പ്ര​വ​ർ​ത്ത​ക​നും ആ​യ ബി​ജി​ലേ​ഷ് കോ​ടി​യേ​രി​ക്ക് വി​ളി​യെ​ത്തി​യ​ത്. ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ ബി​ജി​ലേ​ഷ് പെ​രു​പാ​മ്പി​നെ പി​ടി​കൂ​ടി ആ​വാ​സ​സ്ഥ​ല​ത്ത് വി​ട്ട​യ​ച്ചു. സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കി​ട്ടി​യ മു​ട്ട​ക​ൾ കൃ​ത്രി​മ സാ​ഹ​ച​ര്യ​ത്തി​ൽ വി​രി​യി​ച്ച് … Read more

ജോലി ഒഴിവുകൾ 35,000; അപേക്ഷകർ 5500

ജോലി ഒഴിവുകൾ 35,000; അപേക്ഷകർ 5500

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ഈ​മാ​സം 21ന് ​ന​ട​ക്കു​ന്ന വി​ജ്ഞാ​ന​കേ​ര​ളം മെ​ഗാ തൊ​ഴി​ൽ മേ​ള​യി​ൽ 35,000ത്തി​ലേ​റെ ഒ​ഴി​വു​ക​ൾ. ഇ​തു​വ​രെ​യു​ള്ള അ​പേ​ക്ഷ​ക​രാ​വ​ട്ടെ, 5500 പേ​രും. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഇ​ത്ര​യും ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും ഇ​ട​നി​ല​ക്കാ​ര​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​മു​ണ്ടാ​യി​ട്ടും അ​പേ​ക്ഷി​ക്കാ​ൻ ആ​ളി​ല്ലെ​ന്ന​താ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​രം. പ്ല​സ് ടു ​മു​ത​ൽ പി.​ജി വ​രെ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഐ.​ടി.​ഐ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​മു​ള്ള​ത്- 12,838 ഒ​ഴി​വു​ക​ൾ. പ്ല​സ് ടു​ക്കാ​ർ​ക്ക് 3200ൽ ​അ​ധി​കം ഒ​ഴി​വു​ണ്ട്. സാ​ങ്കേ​തി​ക ഡി​പ്ലോ​മ നേ​ടി​യ​വ​ർ​ക്ക് … Read more