പ്ലസ് വൺ പ്രവേശനം; ഫുൾ എ പ്ലസുകാരനും പുറത്ത്
കണ്ണൂർ: എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും പ്ലസ്വൺ ഒന്നും രണ്ടും അലോട്ട്മെന്റിലും സീറ്റുറപ്പിക്കാതെ വിദ്യാർഥി പുറത്ത്. കണ്ണൂർ ജില്ലയിലെ മയ്യിൽ ഐ.എം.എൻ.എസ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഓടെ വിജയിച്ച ലിയോൺ കെ. ബൈജുവിനാണ് ഈ ദുർഗതി. തെക്കൻ ജില്ലകളിൽ സീറ്റ് കാലിയാകുമ്പോൾ മലബാറിൽ ഫുൾ എ പ്ലസുകാർക്കും രക്ഷയില്ലെന്ന് ശരിവെക്കുന്നതായി വിദ്യാർഥിയുടെ അനുഭവം. സയൻസ് ഗ്രൂപ്പിനാണ് ലിയോൺ അപേക്ഷിച്ചത്. ആദ്യ അലോട്ട്മെന്റ് വന്നപ്പോൾ രണ്ടാമത്തെ അലോട്ട്മെന്റിൽ സീറ്റ് … Read more