പള്ളൂരിൽ വൈദ്യുതി തൂൺ ഒടിഞ്ഞു വീണു
മാഹി: പള്ളൂർ സ്പിന്നിങ് മിൽ റോഡിൽ ഖുതുബിയ പള്ളിക്ക് സമീപം മെയിൻ റോഡിൽ വൈദ്യുതി തൂൺ വീണു. ഒഴിവായത് വൻ അപകടം. ഇതോടെ വാഹന ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് അടി ദ്രവിച്ച വൈദ്യുതി തൂൺ മുറിഞ്ഞ് റോഡിലേക്ക് വീണത്. 100 മീറ്റർ അകലെ തെങ്ങ് വൈദ്യുതി ലൈനിൽ വീണതിനെത്തുടർന്നുണ്ടായ കുലുക്കത്തിലാണ് തൂൺ വീണത്. വെള്ളിയാഴ്ച ഉച്ചയേടെയാണ് സംഭവം. മാറ്റാൻ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും മാറ്റാത്തതാണ് തൂൺ വീഴാൻ കാരണമായത്. വൈദ്യുതി … Read more