പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ
പയ്യന്നൂർ: ഫിസിയോതെറപ്പി ചെയ്യാനെത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സ്ഥാപന ഉടമ അറസ്റ്റിൽ. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനുസമീപത്തെ ആരോഗ്യ വെൽനെസ് ക്ലിനിക് -ജിം ഉടമ ശരത് നമ്പ്യാർ (42) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ ഫിസിയോതെറപ്പി ചെയ്യാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. ചികിത്സക്കിടെ മുറി അകത്തുനിന്ന് പൂട്ടിയശേഷമാണ് പീഡിപ്പിച്ചതെന്ന് യുവതി പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ശരത് നമ്പ്യാർക്കെതിരെ കേസെടുത്ത പൊലീസ് തിങ്കളാഴ്ച രാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു … Read more