10 നാൾ, 15 മരണം; മരണക്കെണിയായി നിരത്തുകൾ
പയ്യന്നൂർ: 10 ദിവസത്തിനകം കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡിൽ പൊലിഞ്ഞത് 15 ജീവനുകൾ. അമിതവേഗവും മഴക്കുഴികളും മരണക്കെണിയൊരുക്കുമ്പോൾ ഇടപെടാൻ ആരുമില്ലാത്ത സ്ഥിതിയാണ്. ജൂൺ രണ്ടിന് ചന്തേരയിലെ അബ്ദുൽ ബഷീർ മാണിയാട്ട് ബാങ്കിനു മുന്നിൽ കാറിടിച്ചു മരിച്ചതാണ് തുടക്കം. തുടർദിവസങ്ങളിൽ അപകട മരണങ്ങളുടെ പരമ്പരയാണ്. മൂന്നിന് മറ്റൊരു കാൽനട യാത്രക്കാരനുകൂടി ജീവൻ നഷ്ടപ്പെട്ടു. ബദിയഡുക്കയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കുശല (42)യാണ് മരിച്ചത്. നാലിന് കോഴിക്കോട് പൂനൂർ സ്വദേശി അബ്ദു റഹ്മാന് ജീവൻ നഷ്ടപ്പെട്ടത് തലശ്ശേരി മാഹി ബൈപാസിൽ. … Read more