റോഡരികിൽ മാലിന്യക്കൂമ്പാരം
തലശ്ശേരി: ചിറക്കര പള്ളിത്താഴ പെട്രോൾ പമ്പിന് സമീപത്ത് റോഡരികിൽ മാലിന്യക്കൂമ്പാരം. ദിവസങ്ങളോളം കുമിഞ്ഞ് കൂടിയ മാലിന്യത്തിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി. തപാൽ വകുപ്പിന് കീഴിലുള്ള തുറസ്സായ സ്ഥലത്താണ് രാത്രിയിൽ ആളുകൾ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറിലാക്കി തള്ളുന്ന മാലിന്യം തെരുവ് നായ്ക്കൾ കടിച്ചുവലിച്ച് പരിസരമാകെ വൃത്തിഹീനമാവുകയാണ്. ചിറക്കര പള്ളിത്താഴെയിൽ നിന്ന് അയ്യലത്ത് യു.പി സ്കൂളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് റോഡരികിൽ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് അറവ് മാലിന്യങ്ങളും ഹോട്ടൽ മാലിന്യം, പ്ലാസ്റ്റിക്, ഉപയോഗശൂന്യമായ ട്യൂബ് … Read more