കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ വീണ്ടും തെരുവുനായ ആക്രമണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 11 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂർ നഗരമധ്യത്തിൽ 56 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങൾക്കായി രാവിലെ … Read more