ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിൽ ഭീതി വിതച്ചു
കേളകം: ആറളം വനാതിർത്തിയിലെ ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിലെയും പാറത്തോടിലെയും ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങിയത് അഞ്ചു മണിക്കൂർ. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മോഴയാന തുരുത്തിക്കാട്ടിൽ സോജന്റെ കൃഷിയിടത്തോടു ചേർന്ന ആനമതിൽ ചാടിക്കടന്ന് ജനവാസ മേഖലയിലേക്ക് കുതിച്ചത്. സംഭവമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി തുടർനടപടി ആരംഭിച്ചു. കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയതായും ആരും പുറത്തിറങ്ങരുതെന്നും വാഹനത്തിൽ ചുറ്റിക്കറങ്ങി അനൗൺസ് ചെയ്തതിനാൽ ആരും പുറത്തിറങ്ങാതെ വീട്ടിൽ കഴിച്ചുകൂട്ടി. ഒരു കിലോമീറ്റർ അകലെ പാറത്തോടിന് സമീപം വരെ എത്തിയ കാട്ടാനയെ … Read more