കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് 26,500 പിഴ
തലശ്ശേരി: പകർച്ചവ്യാധിക്ക് കാരണമാകുന്ന രീതിയിൽ കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് തലശ്ശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 26,500 രൂപ പിഴ ശിക്ഷ വിധിച്ചു. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ജില്ലയിലെ ആദ്യ പിഴ ശിക്ഷയാണിത്. ക്വാർട്ടേഴ്സ് ഉടമ കോടതിയിൽ പിഴയൊടുക്കി തടവ് ശിക്ഷയിൽനിന്നും നിയമനടപടികളിൽനിന്നും ഒഴിവായി. കഴിഞ്ഞ ആഗസ്റ്റ് 13ന് തലശ്ശേരി നഗരസഭയിലെ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊതുക് പെരുകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂനിയർ ഹെൽത്ത് … Read more