‘പ്രവീൺ മാമനെ’ തേടി അനുമോദനമെത്തി; ദേവതീർഥനിത് ആഗ്രഹസാഫല്യം
ഇരിട്ടി: സെറിബ്രൽ പാൾസി ബാധിച്ച് തളർച്ചയിലായ 14കാരൻ ദേവതീർഥന്റെ പ്രധാന ആഗ്രഹമായിരുന്നു തന്നെ ചേർത്തുപിടിക്കുന്ന പ്രവീൺ മാമനെ അനുമോദിക്കണം എന്നത്. ഇരിട്ടി-തലശ്ശേരി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ കണ്ടക്ടറാണ് പ്രവീൺ. നടക്കാൻ പറ്റാത്ത ദേവതീർഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബസിൽ കയറ്റുന്നതും ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കുന്നതും അമ്മയുടെ തോളത്തേക്ക് എടുത്തുവെക്കുന്നതും പ്രവീണായിരുന്നു. എന്തുകാര്യത്തിനും കുടുംബത്തിനൊപ്പം നിഴലായി നിൽക്കുന്ന പ്രവീൺ അങ്ങനെ ദേവതീർഥന്റെ മാമനായി മാറി. മാമനെ ആദരിക്കണമെന്നത് ദേവതീർഥന്റെ വലിയ ആഗ്രഹവുമായി. അമ്മക്കൊപ്പം ഇരിട്ടി ആർ.ടി ഓഫിസിൽ എത്തി … Read more