പുഴയിൽനിന്ന് 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു
പയ്യന്നൂർ: പുഴക്ക് കുറുകെ വീണ മരത്തിൽ തങ്ങിയ പ്ലാസ്റ്റിക് കുപ്പികൾ എടുത്തു മാറ്റാനിറങ്ങിയ പുരുഷ സ്വാശ്രയ സംഘം പ്രവർത്തകരെ കാത്തിരുന്നത് 20 ചാക്ക് കുപ്പികൾ. പാണപ്പുഴ പറവൂർ ഓർക്കൂട്ട് സ്വാശ്രയ സംഘമാണ് പുഴയിലിറങ്ങി 20 ചാക്കോളം പ്ലാസ്റ്റിക് കുപ്പികളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും കരക്കെത്തിച്ച് പഞ്ചായത്ത് ഹരിതകർമസേനക്ക് കൈമാറിയത്. രണ്ടു ദിവസങ്ങളിലായാണ് പുഴയിലിറങ്ങി കുപ്പികൾ ശേഖരിച്ചത്. ആലക്കാടിനടുത്ത് പുഴക്കു കുറുകെ വീണ മരത്തിൽ തങ്ങിയ കുപ്പികൾ എടുത്തുനൽകാൻ ഹരിതകർമസേന ആവശ്യപ്പെട്ടതായിരുന്നു തുടക്കം. പുഴയിലിറങ്ങിയപ്പോൾ വണ്ണാത്തിപ്പുഴയുടെ പറവൂർ ആലക്കാട് … Read more