ഡെങ്കി: കേളകത്ത് ജാഗ്രത നിർദേശം
കേളകം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിവിധ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, മെംബർമാരായ ബിജു പൊരമത്തറ, ടോമി പുളിക്കക്കണ്ടം, സജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ മാത്തുക്കുട്ടി, പി.എം. രമണൻ എന്നിവർ സംസാരിച്ചു. ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജലം സംഭരിക്കുന്ന … Read more