ക്രിക്കറ്റ് കളിച്ച് വോട്ടഭ്യർഥിച്ച് ഷാഫി
തലശ്ശേരി: നിറഞ്ഞ പ്രതീക്ഷകളുമായി യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വോട്ടർമാരെ കാണാൻ ഞായറാഴ്ച വീണ്ടും തലശ്ശേരിയിലെത്തി. രാവിലെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്തായിരുന്നു ഷാഫിയുടെ പര്യടനം. തുടര്‍ന്ന് കോട്ടക്ക് സമീപത്തെ സെന്റ് ജോസഫ്സ് ചര്‍ച്ച്, കോണ്‍വെന്റ് സ്കൂളിലെ ചര്‍ച്ച് എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി വോട്ടഭ്യർഥിച്ചെത്തി. എല്ലായിടത്തും നിറഞ്ഞ സ്വീകരണമാണ് ഷാഫിക്ക് ലഭിച്ചത്. സ്ഥാനാര്‍ഥിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും വോട്ടർമാർ ചുറ്റും കൂടി. സ്ഥാനാര്‍ഥിയായത് മുതൽ വടകര ലോക്സഭ മണ്ഡലത്തിലുള്ളവർ തന്നത് നിറഞ്ഞ സ്നേഹമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. … Read more