അഡ്വൈസ് കാലാവധി നാളെ തീരും; സൗമ്യ കാത്തിരിക്കുന്നു…
കണ്ണൂർ: പി.എസ്.സി അയച്ച അഡ്വൈസ് മെമ്മോയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ കൂത്തുപറമ്പ് പാട്യത്തെ എൻ. സൗമ്യ നാണു കാത്തിരിക്കുകയാണ് വകുപ്പ് ഡയറക്ടറുടെ മറുപടിക്കായി. വ്യാഴാഴ്ചക്കകം ഡയറക്ടറുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കാമെന്ന ജില്ല പട്ടികജാതി വികസന വകുപ്പ് അധികൃതരുടെ വാക്ക് കേട്ടാണ് ഇവർ കാത്തിരിക്കുന്നത്. നിയമന ശിപാർശ കിട്ടിയിട്ട് മൂന്നുമാസം തികയുകയാണ്. അതിനുമുമ്പ് നിയമനം കിട്ടാൻ വേണ്ടി ഈ യുവതി കലക്ടറേറ്റിലെ പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് തുടങ്ങിയിട്ട് രണ്ടാഴ്ചയാകുകയാണ്. പി.എസ്.സി ലിസ്റ്റിലെ ഒന്നാം … Read more