പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങി ഒഴുകി തോട്; പരിഭ്രാന്തിയിലായി നാട്ടുകാർ; കാരണം പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയെന്ന്

പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങി ഒഴുകി തോട്; പരിഭ്രാന്തിയിലായി നാട്ടുകാർ; കാരണം പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയെന്ന്

കണ്ണൂർ ഉളിക്കൽ നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടിക തോട് നുരഞ്ഞു പൊങ്ങി ഒഴുകുന്നു ഇരിട്ടി: അൽപംമുമ്പ് വരെ തെളിവെള്ളമായി ഒഴുകിയിരുന്ന തോട് പൊടുന്നനെ പഞ്ഞിക്കെട്ട് പോലെ പതഞ്ഞുപൊങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഉളിക്കൽ നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടികയിലൂടെ ഒഴുകുന്ന തോടാണ് നുരഞ്ഞു പൊങ്ങി ഒഴുകിയത്. പച്ചക്കറിയിലെ വിഷാംശം കളയാൻ ഉപയോഗിക്കുന്ന രാസലായനിയാണ് ഇതിനിടയാക്കിയത് എന്നാണ് നിഗമനം. തോട്ടിലെ ഏതാനും മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടുണ്ട്. ഇവയെ പരിശോധനക്ക് വിധേയമാക്കും. സംഭവമറിഞ്ഞ് ഉളിക്കൽ പൊലീസും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തോടിന്റെ കരയിൽ … Read more

ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു

ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു

മസ്‌കത്ത്: ഒമാനിലെ ആദം-ഹൈമ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പിതാവ് നവാസിനും കുടുംബത്തിനുമൊപ്പം ബാലിക സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽവെച്ചാണ് അപകടത്തിൽപെട്ടത്. ചുഴലിക്കാറ്റിൽപെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.

കുടകിൽ സഞ്ചാരികളുടെ എണ്ണം കൂടുന്നു

കുടകിൽ സഞ്ചാരികളുടെ എണ്ണം കൂടുന്നു

ഇ​രി​ട്ടി: കു​ട​ക്-​മ​ല​യാ​ളി ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന കു​ട​കി​ലേ​ക്ക് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ട് തൊ​ട്ടു​കി​ട​ക്കു​ന്ന ക​ര്‍ണാ​ട​ക​യു​ടെ സ്‌​കോ​ട്ട്‌​ലൻഡ് എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള കു​ട​കി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ര്‍ഷം എ​ത്തി​യ​ത് 45 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ്. കോ​വി​ഡി​ന് ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി​യ​ത്ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്. കോ​വി​ഡി​നു​ശേ​ഷം ക​ഴി​ഞ്ഞ വ​ര്‍ഷം ര​ണ്ടു​ല​ക്ഷം സ​ഞ്ചാ​രി​ക​ളു​ടെ വ​ര്‍ധ​നയാ​ണ് കു​ട​കി​ല്‍ ഉ​ണ്ടാ​യ​ത്. കോ​ഫി ടൂ​റി​സ​ത്തി​ന്റെ പ്രാ​ധാ​ന്യം കു​ട​കി​നെ സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ ഇ​ട​മാ​ക്കു​ക​യാ​ണ്. മാ​ക്കൂ​ട്ടം ചു​രം-​കു​ട്ടു​പു​ഴ, വ​യ​നാ​ടി​ലേ​ക്കു​ള്ള കു​ട്ട-​തോ​ല്‍പ്പെ​ട്ടി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക​ളു​ടെ ന​വ​കീ​ര​ണം പൂ​ര്‍ത്തി​യാ​കു​ന്ന​ത് … Read more

സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.ഡി.എം.എയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലി സംഘാടകൻ

സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.ഡി.എം.എയുമായി പിടിയിൽ; അറസ്റ്റിലായത് ലഹരിവിരുദ്ധ റാലി സംഘാടകൻ

കണ്ണൂർ: കണ്ണൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.ഡി.എം.എയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ. ഷമീർ ആണ് പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് 18 ഗ്രാം എം.‍ഡി.എം.എയുമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ​ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സി.പി.എം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ … Read more

അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി ഡോ. അസ്ന വിവാഹിതയായി

അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി ഡോ. അസ്ന വിവാഹിതയായി

ഡോ. അസ്നയും ഭർത്താവ് നിഖിലും ചെറുവാഞ്ചേരി: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി ഡോ. അസ്ന വിവാഹിതയായി. ഷാർജയിൽ എൻജിനീയറായ ആലക്കോട് അരങ്ങംവാഴയിൽ നിഖിൽ ആണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടുമുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഡോക്ടർമാർ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എം.പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, കെ.കെ. ശൈലജ എം.എൽ.എ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, വി.എ. നാരായണൻ, വി. … Read more

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് കെ.എസ്.യു കരിങ്കൊടി; സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് കെ.എസ്.യു കരിങ്കൊടി; സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം

കണ്ണൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആർലേക്കര്‍ക്ക് നേരെ കെ.എസ്.യു കരിങ്കൊടി. കണ്ണൂർ ഗെസ്റ്റ് ഹൗസില്‍നിന്ന് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലെ പരിപാടിക്ക് പോകുന്നതിനിടയിലായിരുന്നു കരി​ങ്കൊടി പ്രതിഷേധം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് എം.സി. അതുല്‍, പ്രകീർത്ത് മുണ്ടേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ സർവകലാശാലകളിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിലും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്നതിലും പ്രതിഷേധിച്ചാണ് കെ.എസ്.യു കരിങ്കൊടി കാണിച്ചത്.