‘ഫുഡ് ആണ് സാറേ എന്റെ മെയിൻ…’; ജെഷ്മ മറിയം: മല്ലു ഫുഡ് സ്റ്റോറീസിന്റെ പിന്നിലെ കാണാമുഖം
ജെഷ്മ മറിയം യൂട്യൂബിൽ രുചിവൈവിധ്യങ്ങൾ തേടുന്നവർ ഒരിക്കലെങ്കിലും കാണാതിരുന്നിട്ടുണ്ടാവില്ല, മല്ലു ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലും അതിലെ കിളിക്കൊഞ്ചൽ പോലുള്ള സ്വരവും. പെൺകുട്ടികൾ അത്ര ഗൗരവത്തോടെ രുചിയാത്രകൾ നടത്താത്ത നമ്മുടെ നാട്ടിൽ തന്റെ ശബ്ദം കൊണ്ട് ആയിരക്കണക്കിന് ഭക്ഷണപ്രേമികളുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെന്നൊരു പെൺകുട്ടിയുണ്ട് കണ്ണൂരിൽ. ഇത്, ജെഷ്മ മറിയം എന്ന തലശ്ശേരിക്കാരി. അങ്ങനെ പറഞ്ഞാൽ അധികമാർക്കും അറിയണമെന്നില്ല, മാത്രവുമല്ല, മല്ലു ഫുഡ് സ്റ്റോറീസ് എന്ന ഒന്നരലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലിന്റെ പിന്നിൽ ഈ പെൺകുട്ടിയാണെന്നത് എല്ലാവർക്കും … Read more