പോക്സോ: യുവാവിന് 23 വര്‍ഷം കഠിനതടവ്
ജിതിന് രാജു തളിപ്പറമ്പ്: പതിനാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷവിധിച്ചു. ചെറുപുഴ തിരുമേനി പ്രാപ്പൊയിലെ ജിതിന് രാജു എന്ന ഉണ്ണിയെയാണ് (25) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. 2022 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിക്കുകയും പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനും പീഡനത്തിനുമിരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ ചെറുപുഴ ഇന്‍സ്പെക്ടര്‍ കെ.എ. ബോസും സബ് … Read more