അപകടാവസ്ഥയിൽ പാലിശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സ്; ഭീതിയോടെ 12 കുടുംബങ്ങൾ
തലശ്ശേരി പൊലീസ് ക്വാർട്ടേഴ്സ് കാടുകയറിയ നിലയിൽ തലശ്ശേരി: ദേശീയപാതയിൽ പാലിശ്ശേരിയിലെ പൊലീസ് ക്വാർട്ടേഴ്സ് അപകടാവസ്ഥയിൽ. കാലവർഷം നേരത്തെ എത്തിയതോടെ ഭീതിയിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ. ആഞ്ഞുവീശുന്ന കാറ്റും തോരാമഴയും ഇവിടെയുള്ളവരുടെ ഉള്ളുലക്കുകയാണ്. ഏഴ് ബ്ലോക്കുകളിലായി 88 ഓളം കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. നിലവിൽ രണ്ട് സീനിയേഴ്സ് ബ്ലോക്കുകളിലായി 12 കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. അപകടഭീതി കാരണം ഏതുസമയത്തും ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ഇടിഞ്ഞു വീഴുമെന്ന ആശങ്കയിൽ നാല് ബ്ലോക്കുകളിൽനിന്നും താമസക്കാരെ ഒഴിപ്പിച്ച് ക്വാർട്ടേഴ്സ് അടച്ചിട്ടിരിക്കുകയാണ്. തലശ്ശേരി സബ് ഡിവിഷന്റെ … Read more