വഴിയമ്പലം പയ്യാമ്പലമായി, മുരിക്കഞ്ചേരി കേളു അനശ്വരനായി
മുരിക്കഞ്ചേരി കേളു ശവകുടീരം പാപ്പിനിശ്ശേരി: അറക്കൽ, ചിറക്കൽ രാജാക്കന്മാരുടെ പടനായകനും ധീര ദേശാഭിമാനിയുമായ മുരിക്കഞ്ചേരി കേളു വെടിയേറ്റു വീണ വഴിയമ്പലമെന്ന പയ്യാമ്പലത്ത് അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. പയ്യാമ്പലത്ത് നടന്ന ആദ്യ സംസ്കാരം മുരിക്കഞ്ചേരി കേളുവിന്റെതായിരിക്കുമെന്നാണ് ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നത്. വീരനായകൻ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത് പിൽക്കാലത്ത് ജനങ്ങൾ അഭിമാനമായിക്കണ്ടു. നൂറ്റാണ്ടുകൾക്ക് ശേഷം മുരിക്കഞ്ചേരി കേളുവിന് സ്മാരകമൊരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ വീരകഥകൾ നാട് ഓർത്തെടുക്കുകയാണ്. കോട്ടകെട്ടിയ പടനായകൻ കേളുവിനെ ചിറക്കൽ രാജാവ് നന്നെ ചെറുപ്പത്തിൽ തന്നെ കൊട്ടാരത്തിൽനിന്ന് അഭ്യാസമുറകളും … Read more