ഏരുവേശ്ശി അരീക്കാമലയിലും പുലിപ്പേടി
ശ്രീകണ്ഠപുരം: ചെങ്ങളായി എടക്കുളത്തിനു പിന്നാലെ ഏരുവേശ്ശി അരീക്കാമലയിലും പുലിപ്പേടി. അരീക്കാമലയിൽ തൊഴുത്തില്‍ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതോടെയാണ് ഭീതി പരന്നത്. ചെമ്പേരി മണ്ണങ്കുണ്ടിലെ ചോലങ്കരിയില് ബിനോ സെബാസ്റ്റ്യന്റെ ആടുകളാണ് കൊല്ലപ്പെട്ടത്. ഇതോടെയാണ് പുലിയിറങ്ങിയതായുള്ള പ്രചാരണം ഉണ്ടായത്. മണ്ണങ്കുണ്ടില് താമസിക്കുന്ന സെബാസ്റ്റ്യന്റെ തൊഴുത്ത് അരീക്കാമലയിലാണ്. വെള്ളിയാഴ്ച രാത്രി ഏഴുവരെ സെബാസ്റ്റ്യന്‍ ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിലേക്ക് പോയി. ശനിയാഴ്ച രാവിലെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയപ്പോഴാണ് ആടുകളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിൽ കണ്ട പുലി … Read more