സംഭാവന പിരിക്കാനെത്തി വയോധികയുടെ മാല പൊട്ടിച്ച രണ്ടുപേർ അറസ്റ്റിൽ
പയ്യന്നൂർ: അനാഥാലയത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ശേഖരിക്കാനെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട രണ്ടു പേർ പൊലീസ് പിടിയിലായി. തൃക്കരിപ്പൂർ പേക്കടം സ്വദേശി ജയരാജ് (31), തിരുവനന്തപുരം ആലുംമൂട് സ്വദേശി പി. നാഗേഷ് (32) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ സനീദിന്റെ നേതൃതത്തിൽ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തു നിന്നാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂർ തെക്കേ ബസാറിൽ അമ്പലം റോഡിലെ എൽ. തങ്കമ്മയുടെ മാല പൊട്ടിച്ചത്. ഒരു ചാരിറ്റി സ്ഥാപനത്തിലേക്ക് സംഭാവനയും പഴയ വസ്ത്രങ്ങളും ആവശ്യപ്പെട്ടാണ് ഇവർ … Read more