നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം
കണ്ണൂർ: കോഴിക്കോട് ജില്ലയിൽ നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിലും ജാഗ്രത നിർദേശം. നിപ വൈറസ് ബാധക്ക് സമാനമായ പനിയും ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ വിവരം കൈമാറാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. സമാന ലക്ഷണങ്ങളോടെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കും. ആവശ്യമാണെങ്കിൽ സ്രവങ്ങൾ പരിശോധനക്കായി സ്വീകരിക്കും. ജില്ലയുടെ അയൽപ്രദേശമായ കുറ്റ്യാടി ഭാഗത്ത് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ ഡി.എം.ഒ നിർദേശം നൽകി. മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ … Read more