സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച
കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസിൽ കഴമ്പില്ലെന്ന് പോലീസ്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354എ വകുപ്പ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസയക്കില്ലെന്നാണ് വിവരം. കേസിന്റെ ഫൈനൽ റിപ്പോർട്ടും കുറ്റപത്രവും ബുധനാഴ്‌ച സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കേസിലെ കണ്ടെത്തലുകളും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും. കേസുമായി ബന്ധപ്പെട്ടു ഇന്നലെ കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിയെ ചോദ്യം … Read more